ഓസ്കർ തിളക്കത്തിൽ നൊമാഡ്സ് ലാൻറ്: ആന്റണി ഹോപ്കിൻസ് മികച്ച നടൻ ,നടി ഫ്രാൻസിസ് മക്ഡോർലണ്ട്, ചരിത്രം കുറിച്ച് ക്ലോയി ഷാവോ

93, ആമത് ഓസ്കാർ പ്രഖ്യാപിച്ചു. ആൻറണി ഹോപ്കിൻസ് മികച്ച നടനും ഫ്രാൻസിസ് മക്ഡോർമണ്ട് മികച്ച നടിയുമായി. ഓസ്കാറിൽ ചരിത്ര നേട്ടം കൊയ്ത് ‘നൊമാഡ് ലാന്റ്’ എന്ന ചിത്രം. ‘നൊമാഡ് ലാൻഡ്’ സംവിധാനം ചെയ്ത ക്ലോയി ഷാവോയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയത്. ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയും രണ്ടാമത്തെ വനിതയുമാണ് ക്ലോയി ഷാവോ.

‘ദി ഫാദർ’ എന്ന സിനിമയിലെ പ്രകടനമാണ് ആൻറണി ഹോപ്കിൻസിനെ 83 ആം വയസിൽ അവാർഡിന് അർഹനാക്കിയത്. 1992 ൽ ‘സൈലെൻസ് ഓഫ് ദി ലാംപ്‌സ്’ എന്ന സിനിമയ്ക്ക് അദ്ദേഹം മികച്ച നടനുള്ള ഓസ്കർ നേടിയിരുന്നു. 6 പ്രാവശ്യം അദ്ദേഹം ഓസ്കാർ നോമിനേഷൻ നേടിയിട്ടുണ്ട്.

‘ജൂദാസ് ദ ബ്ലാക്ക് മിസിയ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരം ‘മിനാരി’ എന്ന കൊറിയൻ ചിത്രത്തിലെ പ്രകടനത്തിന് യൂൻ യോ ജുങ് സ്വന്തമാക്കി. ‘മൈ ഒക്ടോപസ് ടീച്ചർ’ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനൽ ‘പ്രോമിസിങ് യങ് വുമണ്‍’ എന്ന ചിത്രത്തിലൂടെ നേടി. മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ എന്നിവർ ‘ദി ഫാദര്‍’ എന്ന സിനിമയ്ക്ക് നേടി .മികച്ച വിദേശ ഭാഷാ ചിത്രം തോമസ് വിന്റര്‍ബെര്‍ഗ് സംവിധാനം നിർവഹിച്ച ‘അനദര്‍ റൗണ്ട്’ സ്വന്തമാക്കി.

കൊറോണ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലോസ് ഏഞ്ചൽസിലെ യൂണിയന്‍ സ്റ്റേഷനിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. 170 അതിഥികള്‍ മാത്രമാണ് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്ത്.