സെഞ്ച്വറി നേടിക്കൊണ്ട്‌ ജാനുവും റാമും; 96-ന്റെ നൂറാം ദിന പോസ്റ്റർ പുറത്തിറക്കി..!!

2018 ൽ ഏറ്റവും കൂടുതൽ സംസാര വിഷയമായ ’96’ എന്ന തമിഴ്‌ സിനിമ 100 ദിവസം എന്ന നേട്ടം കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പേട്ട, വിശ്വാസം എന്നീ വമ്പൻ ചിത്രങ്ങൾ കഴിഞ്ഞ ദിനം റിലീസ്‌ ഉണ്ടായിട്ടും ഇപ്പോഴും ചില റിലീസിംഗ്‌ സെന്ററുകളിൽ വിജയകരമായി ഈ ചിത്രം നൂറു ദിവസം പിന്നിട്ടിരിക്കുന്നു എന്നത്‌ ഈ ചിത്രത്തിന്റെ മഹാവിജയത്തെ സൂചിപ്പിക്കുന്നു.

സി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ്‌ സേതുപതിയും തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ചിത്രത്തിന്റെ നൂറാം ദിന പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തുവിട്ടിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments