മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകന്റെ തിരിച്ച് വരവ് പൃഥ്വിരാജ് നായകനാവുന്ന കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ്. കടുവ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇന്ന് 5 മണിക്ക് പ്രിയതാരം പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തിറക്കിയത്. ഒരു പക്ക മാസ് ആക്ഷൻ ചിത്രം തന്നെ ആയിരിക്കും ഇത്.

പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിക്കുന്ന ഇൗ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിനു ഏബ്രഹാമാണ് . രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ പ്രശസ്ത തെന്നിന്ത്യൻ സംഗീതഞ്ജനായ എസ്‌. തമൻ ആണ്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘കടുവ’.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments