‘ഉണ്ട’ക്ക്‌ ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രം ഷൂട്ടിംങ് പൂർത്തിയായി

ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ലോക്‌ ഡൗണ് നിബന്ധനകൾക്ക് കീഴിൽ നിന്നു കൊണ്ടാണ് ഷൂട്ടിംഗ് ജോലികൾ തീർത്തത്. ലോക്‌ ഡൗണിൽ തന്നെ നിബന്ധനകൾ അനുസരിച്ച്‌ ഷൂട്ടിംഗ്‌ തുടങ്ങി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ചിത്രവും ഇത്‌ തന്നെയാണ്. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.