സുശാന്തിന്റെ അവസാന ചിത്രം; ‘ദിൽ ബേച്ചാര’ നാളെ റിലീസ്‌ ചെയ്യും

സുശാന്ത്‌ സിംഗ്‌ രാജ്‌പുട്‌ അവസാനമായി അഭിനയിച്ച ചിത്രം ‘ദിൽ ബേച്ചാര’ നാളെ റിലീസ്‌ ചെയ്യും. ഹോട്‌സ്റ്റാർ ആണ് ചിത്രം റിലീസ്‌ ചെയ്യുന്നത്‌. സുശാന്തിനോടുള്ള ആദര സൂചകമായി ഹോട്‌സ്റ്റാർ സബ്‌സ്ക്രൈബ്‌ ചെയ്തവർക്കും അല്ലാത്തവർക്കും എല്ലാം സിനിമ ഫ്രീ ആയി കാണാം എന്ന് ഹോട്‌സ്റ്റാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സമയം വൈകിട്ട്‌ 7:30ന് ആണ് ചിത്രം ഹോട്‌സ്റ്റാറിൽ ലഭ്യമാകുക.

മുകേഷ്‌ ചബ്ര ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹോളിവുഡ്‌ സിനിമയായ The Fault In Our Stars എന്നതിന്റെ റീമേക്ക്‌ ആണ്. പുതുമുഖം സഞ്ജന സിംഗ്‌ ആണ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്‌.