‘മേക്കപ്പ്‌ ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്’; നരച്ച മുടി വെളിപ്പെടുത്തി സമീറയുടെ വീഡിയോ

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ആവുകയാണ് മെയ്ക്കപ്പ് ഇല്ലാതെ ലൈവ് വന്നു ബോഡി ഷെയിമിങ്ങിനെതിരെ പ്രതിഷേധിച്ച സമീറ റെഡ്ഢി.
താരം പ്രതിഷേധിച്ച രീതി തന്നെയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. പ്രസവാനന്തരം തന്റെ ഭംഗി നഷ്ടപ്പെട്ടുവെന്ന ഒരു അമ്മയുടെ സന്ദേശം വായിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു ലൈവ് വരണം എന്നത് താൻ തീരുമാനിച്ചത് എന്നു താരം പറയുന്നു. നമ്മൾ ആയി ഇരിക്കുന്ന രീതിയിൽ സന്തോഷം കണ്ടെത്തുവനാണ് സമീറ റെഡ്ഢി ആരാധകരോട് ആവശ്യപ്പെടുന്നത്. ആരോഗ്യം വീണ്ടെടുക്കുക, ആരാഗ്യവനായി തുടരുക എന്നതാണ് സൗന്ദര്യ സങ്കല്പങ്ങളെക്കാൾ വില നൽകേണ്ടത് എന്നും താരം കൂട്ടി ചേർക്കുന്നുണ്ട്.

എന്തായാലും വലിയ സപോർട്ട് ആണ് നടിയ്ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.