ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]

നഗരത്തിലേക്ക്‌ ആദ്യമായി വരുന്ന ചെറുപ്പക്കാരൻ. കൂട്ടുകാരനൊപ്പം താമസ സ്ഥലത്തേക്ക്‌ പോകവെ, അപ്രതീക്ഷിതമായി ഒരു കൊൽപാതകത്തിന് ദൃക്‌സാക്ഷിയാകുന്നു. പിന്നീട്‌ നടക്കുന്ന അതിജീവന പോരാട്ടമാണ് 17 മിനിറ്റ്‌ ദൈർഘ്യമുള്ള ‘റോഡി’ എന്ന ഹ്രസ്വ ചിത്രം പറയുന്നത്‌. മികച്ച മേക്കിംഗും സൗണ്ട്‌ എഫക്റ്റും സമ്മാനിക്കുന്ന ചിത്രം കാണുന്ന പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമെന്ന് ഉറപ്പ്‌. 10g Media ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

Roddy Short Film

സാരംഗ്‌ വി ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന സുധീഷ്‌ മോഹൻ ആണ്. മാധവൻ അശോക്‌ ഛായാഗ്രഹണവും നിഖിൽ മാധവ്‌ സംഗീതവും സൗണ്ട്‌ ഡിസൈനിംഗും നിർവഹിച്ചിരിക്കുന്നത്‌. ഷോർട്‌ ഫിലിം, വെബ്‌ സീരീസ്‌ എന്നിവയിലൂടെ സുപരിചിതനായ അഖിലേഷ്‌ ഈശ്വർ, ശ്രീകാന്ത്‌ രാധാകൃഷ്ണ, കെ ആർ ജയശങ്കർ തുടങ്ങിയവർ ആണ് മുഖ്യ വേഷം ചെയ്തിരിക്കുന്നത്‌.

Roddy Official Poster
buy windows 10 education