തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തല അജിത് നായകനായി എത്തുന്ന ‘വലിമൈ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. തീരൻ അധികാരം ഒണ്ട്ര്, നേർകൊണ്ട പാർവയ് എന്നീ സിനിമകൾക്ക് ശേഷം എച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സീ സ്റ്റുഡിയോസിന്റെ ബാനറിൽ ബോണി കപൂർ ആണ് നിർമ്മിക്കുന്നത്. നീരവ് ഷാ ക്യാമറയും യുവാൻ ശങ്കർ രാജ സംഗീതവും കൈകാര്യം ചെയ്യുന്നു.

VALIMAI Motion Poster