ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ഹിന്ദി ചിത്രത്തിന്റെ ടൈറ്റിലും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. ആർ ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ചുപ് എന്നാണ്. ദുൽഖറിനെ കൂടാതെ സണ്ണി ഡിയോൾ, ശ്രേയ ധൻവന്ദരി, പൂജ ഭട്ട് തുടങ്ങിയവരും സിനിമയിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിശാൽ സിൻഹ ചായഗ്രഹണവും അമിത് ത്രിവേദി സംഗീതവും ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്.
