അലംകൃതയുടെ കോവിഡ്‌ നോട്ട്‌ പങ്കുവെച്ച്‌ പൃഥ്വിരാജ്

ലോകം തന്നെ എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുന്ന സാഹചര്യത്തിൽ നമ്മുടെ കുട്ടികൾ എന്തു മാത്രം ശ്രദ്ധ ലോകത്തിലേക്ക് പതിപ്പിക്കുന്നുണ്ട് എന്ന വ്യത്യസ്ത കാര്യമാണ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. മകൾ അലംകൃതയുടെ കൊവിഡ് നോട്ട് ആണ് പൃഥ്വിയുടെ പോസ്റ്റിൽ ഉള്ളത്. ഒരു പക്ഷെ നമ്മളെക്കാൾ ശ്രദ്ധ അവർ നമ്മിലേയ്ക്കും നമ്മുടെ കാലിക സംഭാഷണത്തിലേയ്ക്കും വയ്ക്കുന്നുണ്ട് എന്നു പൃഥ്വി പോസ്റ്റിൽ പറയുന്നുമുണ്ട്.