തീ പാറുന്ന ആക്ഷൻ മാത്രമുള്ള വോൾഫ് മാൻ

സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ഹൃസ്വ ചിത്രം. വോൾഫ് മാൻ എന്നു പേരുള്ള 12 മിനിറ്റ് ചിത്രം പൂർണമായും ഹൈ വോൾട്ടെജ് ആക്ഷൻ മാത്രം നിറഞ്ഞതാണ്. ക്യാമറ, എഡിറ്റിംഗ്, ഡയറക്ഷൻ തുടങ്ങി എല്ലാ വിഭാഗവും ഒന്നിനൊന്നു മികവ് പുലർത്തിയിട്ടുണ്ട്.. കാണുന്ന പ്രേക്ഷകർക്ക് തൃപ്തി നൽകുന്ന മറ്റൊരു ഹൃസ്വ ചിത്രം. സംഭാഷണങ്ങൾ ഒന്നും തന്നെയില്ല എന്നതും മറ്റൊരു ശ്രദ്ധേയ വിഷയമാണ്.