OTT പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകൾ ഉപയോഗം തുടങ്ങിയ സാഹചര്യത്തിൽ അത്തരം പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാനിക്കേണ്ടത് സിനിമ പ്രവർത്തകരുടെ കടമയാണ്. അത്തരം ഒരു പുതിയ വെബ് സീരീസ് സംരംഭം ഒരുക്കുകയാണ് E4 entertainment. കേരളത്തിലെ നിലമ്പൂർ തുടങ്ങിയ പല കാടുകളും വിറപ്പിച്ച, കുപ്രസിദ്ധനായ വീരപ്പന്റെ കഥയാണ് വെബ് സീരീസ് ആയി ഒരുങ്ങുന്നത്. പല തവണ സിനിമ ആയിട്ടുണ്ടെങ്കിലും മുഴുവൻ കഥയും അറിയണം എന്ന പല പ്രേക്ഷകരുടെയും ആഗ്രഹവും ഇതിലൂടെ സാധ്യമാകും. ഇന്ത്യയിലെ തന്നെ കൊടും കുറ്റവാളിയായ വീരപ്പന്റെ കഥ ഒരുങ്ങുന്നത് പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് ഒഫിഷ്യൽ പേജിലൂടെ പുറത്തു വിട്ടത്. വിജയകുമാർ IPS ന്റെ ‘ചേസിംഗ് ദി ബ്രിഗന്റ്’ എന്ന പുസ്തകത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കുന്നത്. ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്നും ലോക്ക് ഡൗൺ നിബന്ധനകൾ തീർന്നാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.