ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടി മൂത്തോൻ; നിവിൻ പോളി മികച്ച നടൻ

ഗീതു മോഹൻദാസ് ഒരുക്കിയ നിവിൻ പോളി ചിത്രം മൂത്തോൻ ന്യൂ യോർക് ഫിലിം ഫെസ്റ്റിവലിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായി മാറി. മികച്ച ചിത്രമുൾപ്പടെ 3 അവാർഡുകൾ ആണ് ചിത്രത്തിന് ലഭിച്ചത്. നിവിൻ പോളി മികച്ച നടൻ ആയപ്പോൾ സഞ്ജന ദിപു മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏക നോമിനേഷൻ കൂടി ആയിരുന്നു മൂത്തോൻ.