കോവിഡ്‌ ടെസ്റ്റ്‌ നെഗറ്റീവ്‌, ഏഷ്യാനെറ്റ്‌ ഓണം പരിപാടിയിൽ പങ്കെടുക്കാൻ ലാലേട്ടൻ

14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ്‌ കോവിഡ്‌ ടെസ്റ്റും പൂർത്തിയാക്കി മോഹൻലാൽ എത്തി. ഏഷ്യാനെറ്റിന്റെ ഓണം പരിപാടിയിൽ പങ്കെടുക്കാൻ ആയിട്ടാണ് മോഹൻലാൽ ചെന്നൈയിൽ നിന്ന് വന്നത്‌. ഓണം പരിപാടിയുടെ റിഹേഴ്സൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കട്ടത്താടി ലുക്കുമായി ഡാൻസ്‌ പ്രാക്ടീസ്‌ നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ആയിരുന്നു പുറത്തുവന്നത്‌.

ഇതിന്റെ ഷൂട്ടിംഗ്‌ പൂർത്തിയാക്കിയ ശേഷം അമ്മയെ കാണാൻ മോഹൻലാൽ തിരുവനന്തപുരത്തേക്ക്‌ തിരിക്കും. ഇതിന് ശേഷമായിരിക്കും ജീത്തു ജോസഫ്‌ ചിത്രമായ ‘ദൃശ്യം 2’ തുടങ്ങുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. കോവിഡ്‌ കാലത്ത്‌ ചിത്രീകരണം തുടങ്ങാൻ പോകുന്ന ആദ്യ വലിയ താരനിര ചിത്രം കൂടിയാണ് ‘ദൃശ്യം 2’.