പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ.

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ എടുക്കാൻ പറ്റിയ സിനിമകൾ, ഷോർട്‌ ഫിലിംസ്‌, യൂട്യൂബ്‌ വീഡിയോസ്‌ തുടങ്ങിയവക്ക്‌ ആകും പുതിയ പ്രൊഡക്ഷൻ നൽകുന്ന മുൻഗണന. ആഗസ്റ്റ്‌ 21ന് ആണ് കമ്പനിയുടെ പേരും ലോഗോയും വെളിപ്പെടുത്തുന്നത്‌.