സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി നടൻ ഉണ്ണി മുകുന്ദൻ

മലയാളി യുവതാരങ്ങളിൽ ഒരാൾ കൂടെ സ്വന്തം പ്രൊഡക്ഷൻ കമ്പനി ലോഞ്ച്‌ ചെയ്തിരിക്കുകയാണ്. യുവതാരം ഉണ്ണി മുകുന്ദൻ ആണ് പുതിയ കമ്പനി തുടങ്ങിയിരിക്കുന്നത്‌. ഉണ്ണി മുകുന്ദൻ ഫിലിംസ്‌ എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വിവരങ്ങൾ ഉണ്ണി തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തുവിട്ടത്‌.