സ്കേറ്റ്‌ബോഡിൽ കൊച്ചിയിൽ കറങ്ങി ‘ഇഷ്ക്‌’ നായിക ആൻ ശീതൾ

കൊച്ചിയിൽ സ്‌കേറ്റിങ് ബോർഡിൽ പായുന്ന പെൺപടകളിൽ ആൻ ശീതളിന്റെ മുഖം കണ്ടാൽ ഇനി ഞെട്ടേണ്ടതില്ല. ലോക്ക് ഡൗൺ കാലം മുതലേ സ്കെയ്റ്റ് ബോർഡ് പ്രാക്ടീസും തുടങ്ങി വെച്ചിരിക്കുകയാണ് താരം. വീട്ടിലിരുന്ന് കളയുന്ന സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആൻ ഈ പരിപടിയിലേയ്ക്ക് ശ്രദ്ധ വച്ചത്. സുഹൃത്തുക്കൾ വഴിയും യൂട്യൂബ് ട്യൂട്ടോറിയൽ വഴിയും സ്കേറ്റിംഗ്‌ പരിശീലനം നേടിയെടുക്കുന്നുണ്ട് നടി.

സിനിമയ്ക്കൊപ്പം ധാരാളം സമയം ഇപ്പോ തനിക്കുണ്ട് എന്നത് തന്നെയാണ് ആൻ ശീതളിനെ ഇക്കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നെങ്കിലും കഠിനമായ ഏതേലും റോളർ ബോർഡ് ട്രിക്ക് താൻ ചെയ്യുമെന്നും ആൻ പറയുന്നു.