‘അപ്പൻ വൻ പൊളി’; ടോവിനോയുടെ ചിത്രത്തിന് പൃഥ്വിരാജിന്റെ കമന്റ്

ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു ചിത്രമാണ് ടോവിനോ തോമസും അദ്ദേഹത്തിന്റെ അച്ഛനും ഒരുമിച്ചുള്ള ജിം വർക്കൗട്ട്‌ ഫോട്ടോ. ആരാധകർ മാത്രമല്ല സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി വന്നത്‌. അതിൽ ഒന്ന് പൃഥ്വിരാജിന്റെ വകയായിരുന്നു. ‘അപ്പൻ വൻ പൊളി മാൻ’ എന്നായിരുന്നു പൃഥ്വിയുടെ കമന്റ്‌. ‘എനിക്ക്‌ ചെറുതായിട്ട്‌ റിവേഴ്സ്‌ പെരുന്തച്ചൻ കോമ്പ്ലക്സ്‌ അടിച്ചു തുടങ്ങിയിട്ടുണ്ട്‌’ എന്നാണ് ഇതിന് മറുപടിയായി ടോവിനോ പറഞ്ഞത്‌.