അൻവർ റഷീദിന്റെ അടുത്ത ചിത്രം തമിഴിൽ; ‘കൈതി’ വില്ലൻ അർജുൻ ദാസ്‌ നായകനാകുന്ന സിനിമക്ക്‌ കഥയൊരുക്കുന്നത്‌ മിഥുൻ മാനുവൽ

ട്രാൻസിന് ശേഷം അൻവർ റഷീദ് തമിഴിലെ തന്റെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കൈതി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ജനഹൃദയങ്ങളിൽ കയറിയ അർജുൻ ദാസ്‌ നായകൻ ആകുന്ന ചിത്രത്തിന് ആട്, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസ് കഥ ഒരുക്കും. ചിത്രത്തെ കൂടുതൽ വിവരങ്ങൾ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇതുകൂടാതെ മലയാളത്തിൽ നീണ്ട ഇടവേളക്ക്‌ ശേഷം അൽഫോൻസ്‌ പുത്രൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നതും അൻവർ റഷീദാണ്. ഒതളങ്ങ തുരുത്ത്‌ എന്ന മിനിസ്ക്രീൻ സീരീസ്‌ അൻവർ റഷീദിന്റെ പ്രൊഡക്ഷൻ ഹൗസ്‌ നിർമ്മിക്കുമെന്നും വാർത്തകൾ ഉണ്ട്‌.