തണ്ണീർ മത്തൻ ദിനങ്ങൾ സംവിധായകൻ ഗിരീഷിന്റെ അടുത്ത ചിത്രം ‘സൂപ്പർ ശരണ്യ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

2019 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ഒരുക്കിയ സംവിധായകൻ ഗിരീഷ്‌ എ ഡി പുതിയ ചിത്രവുമായി വരുന്നു. ‘സൂപ്പർ ശരണ്യ’ എന്ന് പേരിട്ട പുതിയ ചിത്രത്തിൽ തണ്ണീർ മത്തനിലെ തന്നെ നായികയായ അനശ്വര രാജനും ഒപ്പം അർജുൻ അശോകനുമാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്‌. ചിത്രത്തിന്റെ പ്രീ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി.

ഷെബിൻ ബക്കറും ഗിരീഷ്‌ എ ഡിയും ചേർന്ന് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്‌ ജസ്റ്റിൻ വർഗീസ്‌ ആണ്. ഛായാഗ്രഹണം സജിത്‌ പുരുഷൻ നിർവഹിക്കുന്നു.