കീർത്തി സുരേഷ്‌ നായികയാകുന്ന തെലുഗു ചിത്രം ‘മിസ്‌ ഇന്ത്യ’ നേരിട്ട്‌ OTT റിലീസ്‌ ചെയ്യും

നരേന്ദ്ര നാഥ്‌ സംവിധാനം ചെയ്ത്‌ കീർത്തി സുരേഷ്‌ നായികയാകുന്ന തെലുഗു ചിത്രം ‘മിസ്‌ ഇന്ത്യ’ നേരിട്ട്‌ ഓ ടി ടി പ്ലാറ്റ്‌ഫോമിൽ റിലീസ്‌ ചെയ്യും. ഡിജിറ്റൽ സ്ട്രീമിംഗ്‌ പ്ലാറ്റ്‌ഫോം ആയ നെറ്റ്‌ഫ്ലിക്സിൽ ആകും റിലീസ്‌ ചെയ്യുക. ഓ ടി ടി പ്ലാറ്റ്‌ഫോമിൽ നേരിട്ട്‌ റിലീസ്‌ ആകുന്ന കീർത്തിയുടെ രണ്ടാമത്തെ ചിത്രമാണ് മിസ്‌ ഇന്ത്യ. നേരത്തെ തമിഴ്‌ ചിത്രം പെൻഗ്വിൻ ആമസോണിൽ റിലീസ്‌ ആയിരുന്നു. കീർത്തിയുടെ തന്നെ ബഹുഭാഷ ചിത്രം ‘ഗുഡ്‌ ലക്ക്‌ സഖി’യും ഓ ടി ടി റിലീസ്‌ ചെയ്യാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്‌.