സൂപ്പർ സ്റ്റാറിനായി തിരക്കഥയൊരുക്കി ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണികൃഷ്ണൻ ടീം; മോഹൻലാൽ ഷാഫി കൂട്ടുകെട്ടിൽ പുത്തൻ ചിത്രം

മോഹൻ ലാൽ ആരാധകർക്ക് സന്തോഷ വാർത്തയാണ് മോളീവുഡിൽ നിന്നുവരുന്നത്. മോഹൽലാൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ ഷാഫിയാണ് മോഹൻലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്.

ഏതാനും സിനിമകളിലൂടെ തന്നെ ശ്രദ്ധേയനായ യുവതാരം വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ, യമണ്ടൻ പ്രേമകഥ ,എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിലാകും ചിത്രം നിർമ്മിക്കുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.