ദുൽഖർ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ആഗസ്റ്റ്‌ 31ന് നെറ്റ്ഫ്ലിക്സിൽ റിലീസ്‌ ചെയ്യുന്നു

വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ഷംസു സായിബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ ആഗസ്റ്റ്‌ 31ന് നെറ്റ്‌ഫ്ലിക്സിൽ റിലീസ്‌ ചെയ്യുന്നു. ദുൽഖർ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞത്‌. ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ സണ്ണി വെയ്നും ഒരു വേഷം ചെയ്യുന്നുണ്ട്‌.