കൊറോണ പ്രതിസന്ധിയിൽ സിനിമാലോകം ആകെ പ്രതിസന്ധിയിലായപ്പോഴും തുടർച്ചയായി സിനിമകൾ പ്രഖ്യാപിക്കുകയും പലതും റിലീസിനെത്തിക്കുകയും ചെയ്ത സംവിധായകനാണ് രാംഗോപാൽ വർമ്മ. ഇപ്പോഴിതാ സ്വന്തം ജീവിതം പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
6 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം മൂന്നുഭാഗങ്ങളായാണ് നിർമ്മിക്കുക. കഥെയഴുതുന്നതും ആർജിവിതന്നെ. നവാഗതനായ ദൊരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടു.താരത്തിന്റെ ചെറുപ്പകാലം മുതലുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. മൂന്നാം ഭാഗത്തില്‍ രാം ഗോപാല്‍ വര്‍മ തന്നെയാണ് നായകനായി എത്തുന്നുണ്ട്.

രാമു, രാം ഗോപാൽ വർമ്മ, ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്’ എന്നീ മുന്നു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സെക്സ്, വയലന്‍സ്, അധോലോകം അങ്ങനെ നിരവധി വാഷയങ്ങൾ ചിത്രത്തിൽ കടന്നുവരും. ഇതൊരു വിവാദമായിരിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുന്നുണ്ട്. ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം.



