സിനിമാപ്രേമികൾക്ക് ഏളുപ്പം മറക്കാവുന്ന ഒരു പേരല്ല ഫാദര്‍ ഗാസ്റ്റണ്‍ റോബര്‍ഗ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ വച്ച് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. 85 വയസായിരുന്നു. കനേഡിയന്‍ മിഷനറിമാരില്‍ ഒരാളായിരുന്ന അദ്ദേഹം പശ്ചിമ ബംഗാളിലെ സെന്റ് സേവ്യേഴ്സ് ഇന്‍ഫര്‍മറിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.ജസ്യൂട്ട് കൊല്‍ക്കൊത്ത പ്രൊവിന്‍സാണ് ഫാദര്‍ ഗാസ്റ്റണ്‍ റോബര്ഗിന്റെ മരണം സ്ഥിരീകരിച്ച വാർത്തയറിയിച്ചത്.

ഇന്ത്യയിലെ ഫിലിം സ്റ്റുഡിയോകളുടെ പിതാവെന്ന് അറിയിപ്പെട്ടിരുന്ന വ്യക്തിയാണ് ജസ്യൂട്ട് വൈദികന് ഫാദര്‍ ഗാസ്റ്റണ്‍ റോബര്‍ജ് .
1961 ലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 1967 മാര്‍ച്ച് 18 നാണ് ഗാസ്റ്റണ്‍ റോബര്‍ഗ് പുരോഹിതനായി ചുമതലയേല്‍ക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നും തീയേറ്റര്‍ ആര്‍ട്സില്‍ പഠനം നടത്തിയ ഫാദർ ഗാസ്റ്റണ്‍ റോബര്‍ഗ്. പിന്നീട് കൊല്‍ക്കത്തയില്‍ ചലച്ചിത്ര പഠനത്തിനായി ചിത്രബാണി എന്ന ചലച്ചിത്ര പഠന കേന്ദ്രം ആരംഭിച്ചു. കിഴക്കേ ഇന്ത്യയിലെ ആദ്യത്തെ സിനിമാ, മാധ്യമപഠനകേന്ദ്രമായ ചിത്രബാണിയിൽ പരിശീലനം നേടി പുറത്തിറങ്ങിയ പ്രതിഭകൾ ഏറെയാണ്.

ഫ്രഞ്ച്-കനേഡിയന്‍ ചരിത്രകാരനായ അദ്ദേഹം മികച്ച തിരക്കഥാകൃത്തും, വിമര്‍ശകനുമായിരുന്നു . ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട് ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ‘ഇന്തൃന്‍ സിനിമയുടെ പ്രമാണങ്ങള്‍’ the theory of Indian cinema എന്ന പുസ്തകം ശ്രദ്ധേയമാണ്. 1999-ല്‍ ഏറ്റവും നല്ല സിനിമാപഠന ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരവും നേടി. ദേശീയ സിനിമ പുരസ്കാര നിര്‍ണയത്തിനുള്ള ജൂറി അംഗമായും സെന്‍സര്‍ ബോര്‍ഡ് മേധാവിയായും ഫാദര്‍ റൊബേര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.



