തമിഴകത്ത് പ്രതിദിനം ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇളയദളപതി വിജയ്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന, അതോടൊപ്പം പ്രേക്ഷകനെ കഥാപാത്രങ്ങളിലൂടെ കീഴടക്കുന്ന താരത്തിന്റെ ഓരോ പ്രവർത്തികളും സോഷ്യൽ മീഡിയ തരംഗമാക്കിമാറ്റാറുണ്ട്. കൊവിഡ് പ്രതിസന്ധിയിലും ജനങ്ങൾക്കും സർക്കാരിനും സഹായഹസ്തവുമായി താരം എത്തിയിരുന്നു. ഇപ്പോഴിതാ ഐസോലേഷനില്‍ കഴിയുന്ന തന്റെ സുഹൃത്തിന് വിജയ് ഭക്ഷണം എത്തിച്ചതിനെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഒറ്റക്ക് കഴിയുകയായിരുന്നു സുഹൃത്ത് സഞ്ജീവിന്, ഫോണില്‍ സംസാരിക്കവേ തന്നെ 15 മിനിറ്റിനുള്ളില്‍ വിജയ് ഭക്ഷണം എത്തിക്കുകയായിരുന്നു.
വിജയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ സഞ്ജീവ്, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ലൊക്കേഷന്‍ സമയത്തെ അനുഭവങ്ങളും, ചിത്രീകരണം നിര്‍ത്തിവെച്ചതോടെ വിജയുടെ കൂടെ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തതിനെക്കുറിച്ചുമെല്ലാം , നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജീവ് തുറന്നുപറഞ്ഞിരുന്നതെല്ലാം വൈറല്‍ ആയിരുന്നു. ഈ സംഭവം കൂടി പുറത്തുവിട്ടതോടെ വിജയ് ആരാധകരുടെ ആവേശം ഒന്നുകൂടി ഉയർന്നിരിക്കുകയാണ്.