പ്രശസ്ത ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. കോളൻ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു വർഷമായി ചികിത്സയിലായിരുന്നു താരം. 43 വയസായിരുന്നു.ലോസ് ആഞ്ചലസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് സൂപ്പർ ഹീറോയായ ബ്ലാക്ക് പാന്തറിനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടനാണ് ബോസ്മാൻ. അവഞ്ചേഴ്സ് സീരീസിൽ മറ്റു ചിത്രങ്ങളിലും താരം എത്തിയിരുന്നു.

1976 നവംബർ 29ൽ ജനിച്ച ചാഡ് വിക് 42, ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ , അവഞ്ചേഴ്സ് ഇൻഫിനിറ്റി സിനിമകളുടെയും ഭാഗമായിരുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷൻ സീരിയലുകളിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്.



