തെന്നിന്ത്യൻ താരം പ്രസന്നയ്ക്ക് ഇന്ന് ജന്മദിനമാണ്. തന്റെ പ്രിയതമന് ആശംസകളിറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ നായികയായ സ്നേഹ. ജനമദിനാശംസകൾ നേർന്നുകൊണ്ടുള്ള സ്നേഹയുടെ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എന്റെ ആത്മാവിന്റെ കൂട്ടുകാരനും പ്രണയിതാവും കാവല്‍ മാലാഖയും സൂപ്പര്‍ ദാദയുമൊക്കെയായ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്. ഈ ‘ലഡു’ക്കളാല്‍ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി. എന്നായിരുന്നു സ്നേഹയുടെ വാക്കുകൾ. എപ്പോഴും ഞങ്ങളെ അനുഗ്രഹിക്കുകയും ഏറ്റവും നല്ലത് ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ‘ലഡു’ ആദ്യാന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സ്നേഹ കുറിച്ചു.
2012 ലാണ് സിനേഹയും പ്രസന്നയും വിവാഹിതരായത്. ഇവർക്ക് രണ്ടുകുട്ടികളുണ്ട്. ഒരു മകനും മകളും. 2020 ജനുവരി 24 നാണ് മകൾ ജനിച്ചത്. താരദമ്പതികൾ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം ആരാധകർക്കായി പങ്കുവച്ചത്.



