‘എന്റെ കാര്യം വിടൂ, പൃഥ്വിരാജ്‌ ഒക്കെ ഒരുപാട്‌ Struggle ചെയ്താണ് ഇവിടെ വരെ എത്തിയത്‌’; നെപ്പോട്ടിസത്തിനെ കുറിച്ച്‌ ഫഹദ്

അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിൽ നെപോറ്റിസത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. തന്നെ ഉദാഹരണം ആക്കി പറയാതെ പൃഥ്വിരാജ് സിനിമയിൽ എടുത്ത അധ്വാനത്തെയും പാഷനെയും കുറിച്ചു വാചലനാകുകയാണ് ഫഹദ് ചെയ്തത്. പൃഥ്വിയെ ചെറുപ്പം മുതൽ അറിയാമെന്നും അയാൾ ഒക്കെ ഒരുപാട്‌ പ്രയത്നിച്ചാണ് ഇവിടെ വരെ എത്തിയതെന്നും ഫഹദ് പറഞ്ഞു. എല്ലാ നടന്മാർക്കും വളരാനും പരിശീലനം നേടാനും സമയം ആവശ്യമാണ്. അത് കൊണ്ട് തന്നെ നെപ്പോറ്റിസം അർത്ഥശൂന്യമാണെന്നും ഫഹദ്‌ പറയുന്നു.