പ്രേക്ഷകരുടെ സംവിധായകൻ ബേസിൽ ജോസഫ്; മിന്നൽ മുരളിയുടെ ടീസറിന് ഗംഭീര പ്രതികരണം

ചില ഫെസ്റ്റിവൽ സീസണുകളിൽ മലയാളി കാത്തിരിക്കുന്ന സിനിമകളിൽ ബേസിൽ ജോസഫ് എന്ന സംവിധായകന്റെ പേരും കൂടി ഉണ്ടെങ്കിൽ അവിടെ കാത്തിരിപ്പിനൊപ്പം ആകാംക്ഷയും കൂടും. ആദ്യ ചിത്രമായ കുഞ്ഞിരാമായണം ഒരു ഓണക്കാലത്ത്‌ വന്നു ഹിറ്റ് അടിച്ചു മനസിൽ കേറി കൂടിയതാണ് ബേസിൽ ജോസഫ് എന്ന പേരും വ്യക്തിയും. സിനിമകൾ ഒരുപാട് ഇല്ല എങ്കിലും ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ രണ്ടു ചിത്രങ്ങൾ മാത്രം മതി ഇദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടാൻ. സംവിധായകന് പുറമെ അഭിനേതാവ് ആയും തന്റെ കഴിവ് തെളിയിച്ചതാണ് ബേസിൽ.

ഇപ്പോൾ ഇറങ്ങിയ മിന്നൽ മുരളി ഒരു സൂപ്പർഹീറോ ചിത്രമായിട്ടു കൂടി അതിൽ തന്റേതായ വ്യത്യസ്തത കൊണ്ട് വരാൻ ബേസിലിന് സാധിച്ചിട്ടുണ്ട് എന്നു ടീസറിൽ നിന്നു തന്നെ വ്യക്തം. മിന്നൽ മുരളിയോടെ എന്തായാലും ബേസിലിന്റെ പ്രേക്ഷക പ്രീതി ഇനിയും കൂടുമെന്ന് തന്നെ പ്രതീക്ഷിക്കാം.