മിന്നൽ മുരളിയുടെ ടീസർ ഷെയർ ചെയ്ത്‌ എക്‌സ്ട്രാക്ഷന്റെ സംവിധായകൻ സാം ഹാർഗ്രേവ്‌

മിന്നൽ മുരളി മലയാളത്തിന്റെ സൂപ്പർഹീറോ തന്നെ ആണെന്ന് ഉറപ്പിച്ചു പറയുകയാണ് ചിത്രത്തിന്റെ ടീസറിന് കിട്ടുന്ന വരവേൽപ്പ്. ഒരുപാട് സെലിബ്രിറ്റി ഷെയറുകൾക്കിടയിൽ ഇപ്പോഴിതാ മറ്റൊരു ഷെയർ ചർച്ചയാകപ്പെടുകയാണ്. ക്രിസ് ഹെംസ്വർത്ത് നായകനായി എത്തിയ നെറ്റ്‌ഫ്ലിക്സിന്റെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായ എക്സ്‌ട്രാക്ഷന്റെ സംവിധായകൻ സാം ഹാർഗ്രീവ് ആണ് മിന്നൽ മുരളിയുടെ ടീസർ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇനിയും ആകാംഷ കൂട്ടും എന്നുറപ്പ്‌.