കിരിക്‌ പാർട്ടിയുടെ നിർമാതാക്കാൾ മലയാളത്തിലേക്ക്‌; തിങ്കളാഴ്ച നിശ്ചയം പോസ്റ്റർ കാണാം

കിരിക്ക് പാർട്ടി, അവനെ ശ്രീമൻനാരായണ തുടങ്ങിയ ഹിറ്റ്‌ കന്നഡ ചിത്രങ്ങൾ നിർമ്മിച്ച പുഷ്കർ ഫിലിംസ്‌ ആദ്യമായി മലയാളത്തിലേക്ക്‌ വരുന്നു. സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് പുഷ്‌കർ ഫിലിംസ് നിർമിക്കുക. കന്നഡയിൽ തന്നെ ‘കഥയൊന്തു ഷുരുവാഗിദെ’ എന്ന ഫീൽ ഗുഡ്‌ ചിത്രം ഒരുക്കിയ സംവിധായകൻ ആണ് സെന്ന ഹെഗ്‌ഡെ. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. പുഷ്കർ ഫിലിംസ്‌ തന്നെയാണ് അവരുടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്‌.