ഇവൻ യാതർവ് യാഷ്; ജൂനിയർ യാഷിന്റെ പേര് പ്രഖ്യാപിച്ച് താരദമ്പതികൾ

കന്നഡയിലെ സൂപ്പർ താരം യഷിന് ആരാധകരേറെയാണ്. യഷിനൊപ്പം ഭാര്യ രാധികയും രണ്ടു മക്കളും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ തന്നെ. ഇപ്പോഴിതാ ആരാധകർക്കായി ഇളയമകന്റെ പേരുവെളിപ്പെടുത്തിയിരിക്കുകയാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും. യാതർവ് യാഷ് എന്നാണ് മകന്റെ പേര്. നാമകരണ ചടങ്ങില്‍ നിന്നുള്ള വീഡിയോ പങ്കുവയ്ക്കാനും താരം മറന്നില്ല.

2019 ഒക്ടോബറിലാണ് ദമ്പതികൾക്ക് ഇളയമകൻ പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുമെങ്കിലും കുട്ടിയാഷിന്റെ പേരിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇതുവരെ ആരാധകരെല്ലാം കുഞ്ഞിനെ ജൂനിയര്‍ റോക്കി അല്ലെങ്കില്‍ ജൂനിയര്‍ യാഷ് എന്നെല്ലാമാണ് വിളിച്ചിരുന്നത്.

കുഞ്ഞിന്റെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് രാധിക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഏതായാലും ജൂനിയർ റാഷിന്റെ പേര് കലക്കിയെന്നാണ് പൊതുവേ വരുന്ന കമന്റുകൾ. കൊവിഡ് കാലത്ത് സിനിമാലോകം പ്രതിസന്ധിയിലാണെങ്കിലും യഷ് നായകനാകുന്ന കെജിഫ് 2 വിനായി കാത്തിരിക്കുകയാണ് ആരാധകർ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...