67 ലക്ഷത്തിന്റെ കൂപ്പർ ക്ലബ്മെൻ ഇനി ജയസൂര്യയുടെ ഗാരേജിലും

ബിഎംഡബ്ല്യുവിന്റെ കീഴിലുള്ള മിനി കാർ നിർമാതാക്കൾ പുറത്തിറക്കിയ ക്ലബ്മെൻ മോഡൽ സ്വന്തമാക്കിയ ഇന്ത്യയിലെ 17 പേരിൽ ഒരാൾ മലയാളത്തിന്റെ സ്വന്തം ജയസൂര്യയാണ്.
തന്റെ പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നേരിട്ടു ഷോറൂമിൽ എത്തിയാണ് ജയസൂര്യ കാർ സ്വന്തമാക്കി കൊണ്ട് പോയത്. ഉയർന്ന സ്പെസിഫിക്കേഷൻ ഉള്ള മോഡൽ വളരെ കുറച്ച്‌ പേർക്ക് മാത്രമേ ഇന്ത്യയിൽ ഉള്ളൂ എന്നത് ശ്രദ്ധേയമാണ്. ലക്ഷ്വറിയും അതുപോലെ സ്‌പോർട്ടി ഫീൽ ആണ് ക്ലബ്മെൻ നൽകുക. റെയർ കാർ ഓണർ ആയതിൽ വാഹനപ്രേമികളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനമറിയിച്ചിട്ടുണ്ട്.