മിന്നൽ മുരളി ടീസർ ഷെയർ ചെയ്ത്‌ ബോളിവുഡിന്റെ സൂപ്പർഹീറോ ഹൃത്വിക്‌ റോഷൻ

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസ്‌ നായകനാകുന്ന സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണത്തിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്‌. മലയാളത്തിന് പുറമെ തമിഴ്‌, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ടീസർ റിലീസ്‌ ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ സാക്ഷാൽ ഹൃത്വിക്‌ റോഷനും പങ്കുവെച്ചിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടോവിനോക്കും ഒപ്പം മിന്നൽ മുരളി ടീമിനും ആശംസകൾ നേർന്നുകൊണ്ട്‌ ഹൃത്വിക്‌ ടീസർ പങ്കുവെച്ചിരിക്കുന്നത്‌. നേരത്തെ ഹോളിവുഡ്‌ സംവിധായകൻ ആയ സാം ഹാർഗ്രേവ്‌സും ടീസർ ഷെയർ ചെയ്തിരുന്നു.