നാളികേര ദിനവും ലോകത്തിലെ ആദ്യ തെങ്ങിൻ തൈ പ്രൊപോസലും

ഇന്ന് ലോക നാളികേര ദിനം കൊണ്ടാടുമ്പോൾ മലയാളിയുടെ മനസിൽ പെട്ടെന്ന് വന്നു കേറാൻ സാധ്യതയുള്ള ഒരു ഭാഗമാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ റാണി ടീച്ചറുടെ പ്രൊപ്പോസൽ. രതീഷിന്റെ ഓട്ടോയിൽ സ്ഥിരം സ്‌കൂളിൽ പോയിരുന്ന റാണി ടീച്ചർ ചിരിയുണർത്തുന്ന ഒരു കാരണത്തിന്റെ പേരിലാണ് രതീഷിനെ തെങ്ങിൻ തൈ കൊടുത്തു പ്രൊപോസ് ചെയ്യുന്നത്. നയന എൽസയും കൃഷ്ണ ശങ്കറും തകർത്തു അഭിനയിച്ച രംഗങ്ങൾ സിനിമയുടെ ഹൃദയഭാഗം കൂടിയാണ്. നാളികേര ദിനത്തോടൊപ്പം തന്നെ തെങ്ങിൻ തൈ പ്രൊപോസലും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്.