കൊവിഡ് കാലത്തെ അനുഭവങ്ങൾ ആരാധകരോട് പങ്കുവച്ച് ജെനീലിയ

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ജനീലിയ ഡിസൂസ. വിവിധ ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജനീലിയ ജീവൻ നൽകിയിട്ടുണ്ട്. ഇപ്പൾ വിവിഹാശേഷം സിനിമാതിരക്കുകൾ കുറച്ചിരിക്കുകയാണ് താരം.

ഇപ്പോഴിതാ താൻ കൊവിഡ് ബാധിതയായ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് ജനീലിയ. പരിശോധന ഫലം മൂന്നാഴ്ച മുന്‍പാണ് പോസിറ്റീവ് ആയതെന്ന് ജനീലിയ പറഞ്ഞു. അതേസമയം ഇപ്പോള്‍ താന്‍ രോഗമുക്തി നേടിക്കഴിഞ്ഞു. പിന്നീട് 21 ദിവസം ഐസൊലേഷനിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

ഐസൊലേഷൻ കാലത്തെ വിഷമങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്. ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ ടെക്നോളജി എത്രത്തോളം ഒപ്പമുണ്ടെങ്കിലും കഴിയില്ല. പരിശോധന ഫലം നെഗറ്റീവ് ആയത് ദൈവാനുഗ്രഹമായി കരുതുന്നു. തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഏറ്റവും വലിയ കരുത്ത് എല്ലാവരുടെയും സ്നേഹമാണ്. പരിശോധന നടത്തുക, നല്ല ആഹാരം കഴിക്കുക, ആരോഗ്യത്തോടെ ഇരിക്കുകയുമാണ് കൊറോണയെ ചെറുക്കാന്‍ ആവശ്യമെന്നും താരം പറയുന്നു.