ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രം വരുന്നു. മാപ്പിള ഖലാസികളുടെ മിഷൻ കൊങ്കൺ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഹിന്ദിയിലും മലയാളത്തിലും തുടങ്ങി അഞ്ചു ഭാഷകളിൽ ആകും ചിത്രീകരിക്കുക. കൊങ്കൺ റെയിൽവേ പശ്ചാത്തലത്തിൽ ആണ് സിനിമയുടെ കഥ പറയുന്നത്. മാപ്പിള ഖലാസികളുടെ കഥ പറയുന്ന ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നായി പ്രമുഖ താരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഫ്രാൻസിസ് ഇട്ടിക്കൊര, സുഗന്ധി തുടങ്ങിയ നോവലുകളുടെ രചയിതാവ് ആയ ടിഡി രാമകൃഷ്ണൻ ആണ് കഥ ഒരുക്കുന്നത്. ഹോളിവുഡ് ടെക്നിഷ്യൻസ് ഉൾപ്പടെ ചിത്രത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ബ്രഹ്മാണ്ഡം ലെവൽ തന്നെ ആയിരിക്കും ചിത്രവും.