കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌ സിനിമയിലെ ‘You and Me’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌ നായകനായ ‘കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌’ എന്ന സിനിമ ഈ തിരുവോണ നാളിൽ ഏഷ്യാനെറ്റിൽ നേരിട്ട്‌ റിലീസ്‌ ചെയ്ത സിനിമയാണ്. ചിത്രത്തിലെ ഒരു മനോഹര വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. സൂരജ്‌ എസ്‌ കുറുപ്പിന്റെ സംഗീതത്തിൽ സൂരജും നീതുവും ചേർന്നാലപിച്ച ‘യൂ & മീ’ എന്ന ഗാനം ആണ് റിലീസ്‌ ചെയ്തിരിക്കുന്നത്‌.