പിറന്നാൾ നിറവിൽ ദുൽഖറിന്റെ അമാൽ: ആശംസകൾ നേർന്ന് നസ്രിയയും പൃഥ്വിയും

പ്രേക്ഷകരുടെ പ്രിയങ്കരനായ യുവതാരം ദുൽഖർ സൽമാന് ഇന്ന് ആഘോഷ ദിനമാണ്. താരത്തിന്റെ പ്രിയതമ അമാലിന്റെ ജന്മദിനമാണ് ഇന്ന്. അമാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് താരങ്ങളായ പൃഥിരാജും നസ്രിയയും. അമാലിനൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

Happy birthday Amaal! 🤗❤️ @amaalsalmaan

A post shared by Prithviraj Sukumaran (@therealprithvi) on

ജന്മദിനാശംസകള്‍ അമാല്‍ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു. സുന്ദരിയായ സഹോദരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ കുറിച്ചത്.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്ബതികളുടെ ഫ്‌ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് വാർത്തയായിരുന്നു.