നെഗറ്റീവ് റോളിൽ നാനി; തെലുങ്കു ചിത്രം ‘വി’ യിലെ പുത്തൻ സ്റ്റിൽ

തെന്നിന്ത്യയിലെ ശ്രദ്ധേയനായ യുവതാരം നാനി പ്രധാനകഥാപാത്രമായെത്തുന്ന ചിത്രമാണ് വി. പതിവിൽ നിന്നു വ്യത്യസ്ഥമായി ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമാണ് നാനിയുടേത്. ജഗപതി ബാബു,വെന്നേല കിഷോര്‍,നാസര്‍, പ്രിയദര്‍ശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി, സുധീര്‍ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മോഹനകൃഷ്ണ ഇന്ദ്രഗതി സംവിദാനം ചെയ്യുന്ന ചിത്രത്തിൽ ഛായാഗ്രഹണം പി ജി നന്ദയാണ്. സംഗീതം അമിത് ത്രിവേദി.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിലെ പുതിയ സ്റ്റിൽ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട് . നെഗറ്റീവ് ലുക്കിലുള്ള നാനിയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിൽ . മാർച്ചിൽ റിലീസിനൊരുങ്ങിയിരുന്നു ചിത്രം കൊവിഡ് പ്രതിസന്ധിയാൽ അനിശ്ചിതകാലത്തേക്ക് മാറ്റി. ചിത്രം ഇന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം.

Nani in ‘V’