രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം ‘കള’ പൂജ കഴിഞ്ഞു

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കള’. ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു.

ടോവിനോയും സഹ നിർമാതാവാകുന്ന ചിത്രത്തിന്റെ തിരക്കഥ യദു പുഷ്പാകരൻ, രോഹിത് വിഎസ് എന്നവർ ചേർന്നാണ് ഒരുക്കുന്നത്‌.