പ്രേമത്തിന് ശേഷം അൽഫോൻ പുത്രൻ ഒരുക്കുന്ന ‘പാട്ട്‌’; നായകനാകാൻ ഫഹദ്‌ ഫാസിൽ

പ്രേമം എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം അൽഫോൻസ്‌ പുത്രൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘പാട്ട്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത്‌ ഫഹദ്‌ ഫാസിൽ ആണ്. അൽഫോൻസ്‌ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത്‌ വിട്ടത്‌. UGM entertainments ന്റെ ബാനറിൽ സക്കറിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്‌. സംവിധാനത്തിന് പുറമെ സിനിമയുടെ സംഗീതവും അൽഫോൻസ്‌ തന്നെയാണ് ഒരുക്കുന്നത്‌ എന്നതാണ് മറ്റൊരു സവിശേഷത.