ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘അർച്ചന 31 നോട്ട്‌ ഔട്ട്‌’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയുമായി ഐശ്വര്യ ലക്ഷ്മി. ‘അർച്ചന 31 നോട്ട്‌ ഔട്ട്‌’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്രെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാൾ ദിനമായ ഇന്നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ദേവിക +2 Biology, അവിട്ടം എന്നീ ഷോർട്ട് ഫിലിമുകൾ ഒരുക്കിയ അഖിൽ അനിൽകുമാർ ആണ്.

Archana 31 Not Out First Look Poster

മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ നവംബർ 15-ന് പാലക്കാട്‌ ചിത്രീകരണം തുടങ്ങും.