പഴയ അഭിമുഖം പങ്കുവെച്ച്‌ മമ്മൂട്ടിക്ക്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി സനുഷ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 69ആം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സിനിമ ലോകം മുഴുവനും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ നടി സനുഷയുടെ ആശംസയാണ് ഏറെ രസകരവും കൗതുകവുമായി വൈറൽ ആയികൊണ്ടിരിക്കുന്നത്‌. ഏകദേശം 2004 ൽ കുഞ്ഞുതാരമായിരുന്നപ്പോൾ സനുഷ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ പറ്റി പറഞ്ഞ വീഡിയോ ആണ് താരം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്‌. 2004ൽ പുറത്തിറങ്ങിയ കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി സനുഷ വേഷമിട്ടിരുന്നു.