പൃഥ്വിരാജിന്റെ രാജകുമാരിക്ക്‌ ഇന്ന് 6ആം പിറന്നാൾ; ചിത്രം പങ്കുവെച്ച്‌ പൃഥ്വി

പൃഥ്വിരാജിന്റെ മകൾ അലംകൃതക്ക്‌ ഇന്ന് 6ആം പിറന്നാൾ. ആശംസകളുമായി ആരാധകർ ആഘോഷമാക്കുമ്പോൾ പൃഥ്വി തന്നെ മകളുടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 2014 സെപ്റ്റംബർ 8ന് ആണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും അലംകൃത ജനിക്കുന്നത്‌. മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെ കുറച്ചെ ഇതുവരെ പൃഥ്വി പങ്കുവെച്ചിട്ടുള്ളൂ. ആരാധകരും നിരന്തരം മകളുടെ ചിത്രം ചോദിക്കവെയാണ് ഇന്ന് പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം വന്നിരിക്കുന്നത്‌.