വേദന സഹിക്കാൻ കഴിഞ്ഞില്ല, മനസ് മടുത്തുപോയി; ചിത്രീകരണസമയത്തെ ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് അന്ന ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് അന്ന ബെൻ. രണ്ടാം ചിത്രമായ ഹെലനിലും അന്ന മികച്ച അഭിനയം കാഴ്ചവച്ചു. എന്നാൽ ഹെലൻ ചിത്രീകരിക്കാൻ അനുഭവിച്ച വിഷമങ്ങൾ ചില്ലറയല്ലെന്നാണ് താരം പറയുന്നത്.

ചിത്രത്തിൽ ഫ്രീസറില്‍ അകപ്പെട്ടു പോയ പെണ്‍കുട്ടിയുടെ റോള്‍ അന്ന ഗംഭീരമാക്കിയിരുന്നു. 20 ദിവസത്തോളം ഫ്രീസറിൽ ആയിരുന്നു ഷൂട്ട്. തയ്യാറെടുപ്പുകളുടെ ഭാഗമായി ഹിമാലയൻ യാത്രയും നടത്തിയിരുന്നു. എന്നാൽ ഷൂട്ട് തുടരുന്നതോടെ പ്രയാസങ്ങളും കൂടിവരികയായിരുന്നു.

ആദ്യത്തെ ദിവസങ്ങളിലൊക്കെ ദേഹം വരണ്ടുപോയി. മസിലുകള്‍ക്ക് അതിശക്തമായ വേദനയാകും.മനസ്സ് മടുത്ത് പോകും. വലിയ ഫ്ലാസ്ക് നിറയെ നല്ല ചൂട് കാപ്പി കൊണ്ട് വന്നു പുറത്ത് വയ്ക്കും. ഓരോ ഷോട്ട് കഴിയുമ്ബോഴും ഓടും അല്‍പ്പം ചൂട് കാപ്പി കുടിക്കാന്‍’. ഏറെ പണിപ്പെട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അന്ന പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.