ഹാസ്യ സാമ്രാട്ടിന് ഇന്ന് വിവാഹ വാർഷികം; ആശംസകൾ നേർന്ന് സ്പെഷ്യൽ വീഡിയോ പങ്കുവച്ച് മകൾ പാർവതി

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീ കുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ജഗതിയുടെ ഓരോ പുരോഗതിയും സോഷ്യൽ മീഡിയയിലൂടെ ആരാധകോട് പഹ്കുവയ്ക്കാൻ കുടുംബാംഗങ്ങൾ മറക്കാറില്ല. ഇന്ന് വിവാഹ വാർഷികം ആഗോഷിക്കുന്ന ജഗതിക്കും ഭാര്യ ശോഭയ്ക്കും ആശംസകൾ നേർന്നിരിക്കുകയാണ് മകൾ പാർവതി. ഫെയ്സ്ബുക്കിലൂടെയാണ് പാർവതിയുടെ ആശംസ.

” Happy wedding Anniversary papa&Amma♥️♥️♥️ ♥️ ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം.സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കരയുമ്മ. ” എന്നാണ് പാർവതി കുറിച്ചത്.

ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് തയ്യാറാക്കി വീഡിയോയും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്.,നീയെന്‍ സര്‍ഗസൗന്ദര്യമേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.