മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ചാക്കോച്ചൻ.
ഇപ്പോഴിതാ തന്റെ അസുഖത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. പത്തുവർഷത്തോളമായി ബുദ്ധിമുട്ടിച്ചിരുന്ന കൈമുട്ടുവേദന മാറിയെന്ന സന്തോഷവാർത്തയാണ് പുറത്തുവിട്ടത്. തന്റെ ഷോള്‍ഡര്‍ വേദന ഇപ്പോഴാണ് പൂര്‍ണമായും ഭേദപ്പെട്ടതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ കുറിപ്പില്‍ ചാക്കോച്ചന് പറയുന്നു. വിചാരിക്കുന്നതിലും രൂക്ഷമായിരുന്നു സ്ഥിതി.വലത് തോളിന് ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗ്മെന്റ് പ്രോബ്ല്രം/ഉളുക്ക് എന്നിവ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍, ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ലെന്നും ചാക്കോച്ചൻ കുറിച്ചു.
പത്ത് വര്‍ഷത്തിന് ശേഷം പുഷ്അപ്പ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് താരം. അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ മാമ്മന്‍ അലക്സാണ്ടറിനും ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നതായും ചാക്കോച്ചൻ കുറിച്ചു.