വിനീത് ശ്രീനിവാസന്റെ ആദ്യ സംഗീത സംവിധാനം; ദിവ്യ വിനീതിന്റെ ആദ്യ ഗാനാലാപനം, തരംഗമാകാൻ ‘ഉയർന്നു പറന്ന്’ [Video]

വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീത സംവിധായകൻ ആകുകയാണ് ഉയർന്നു പറന്നു എന്ന ഗാനത്തിലൂടെ. വിനീതിന്റെ ഭാര്യയായ ദിവ്യ വിനീത് ആണ് യൂട്യൂബിൽ റിലീസ് ആയ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനീത് തന്നെ വരികൾ ഒരുക്കിയ പാട്ട് സിംപിൾ ആൻഡ് ഫ്രഷ് ഫീൽ ആണ് നമുക്ക് തരുന്നത്. സകലകലാവല്ലഭൻ എന്ന് വിളിപ്പേരുള്ള വിനീത്‌ ശ്രീനിവാസൻ മറ്റൊരു മേഖല കൂടെ ഇതോടെ കയ്യടിക്കിയിരിക്കുകയാണ് എന്ന് പറയാം.